15
May 2023
Tue
15 May 2023 Tue

ഇന്‍ഡോര്‍: മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് ദക്ഷിണാഫ്രിക്കയില്‍ നിന്നും കൊണ്ടുവന്ന ഒരു ചീറ്റ കൂടി ചത്തു. ദക്ഷയെന്ന് പേരിട്ട പെണ്‍ ചീറ്റയാണ് ചത്തത്. മറ്റ് ചീറ്റകളുമായുണ്ടായ ഏറ്റുമുട്ടലില്‍ മുറിവേല്‍ക്കുകയും തുടര്‍ന്ന് മരണപ്പെടുകയായിരുന്നുവെന്നുമാണ് പ്രാഥമികമായ കണ്ടെത്തല്‍.മൂന്ന് മാസത്തിനിടെ മൂന്നാമത്തെ ചീറ്റയാണ് ചാവുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ സെപ്തബറിലാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ചീറ്റകളെ എത്തിച്ചത്. അതില്‍ ഒരെണ്ണം മാര്‍ച്ചിലും ഒരെണ്ണം ഏപ്രിലിലും ചത്തിരുന്നു. കിഡ്‌നി സംബന്ധമായ പ്രശ്‌നത്തെ തുടര്‍ന്നാണ് മാര്‍ച്ചില്‍ സാഷയെന്ന ചീറ്റ ചത്തത്. ഏപ്രിലില്‍, രണ്ടാമത്തെ ചീറ്റയായ ഉദയും അസുഖം ബാധിച്ച് ചികിത്സയ്ക്കിടെയാണ് ചത്തത്.

അതേസമയം, ഉദയ് ചീറ്റയുടെ മരണം സംബന്ധിച്ച് അന്വേഷിക്കുമെന്ന് മധ്യപ്രദേശ് വനംവകുപ്പ് അറിയിച്ചിരുന്നു. പ്രതിദിന പരിശോധനയിലാണ് ഉദയ് അവശനായി കാണപ്പെട്ടത്. എഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധം ക്ഷീണിതനായിരുന്നു. തന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു എട്ട് ചീറ്റകളെ തുറന്നുവിട്ടത്. ഇതില്‍ സിയായ എന്ന ചീറ്റ അടുത്തിടെ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക