ദക്ഷിണ ഗസയില്‍ ഹമാസ് പോരാളികളെ തുരത്താനെത്തിയ ഒരു ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെട്ടു. സ്റ്റാഫ് സര്‍ജന്റ് ഇറ്റായി ഫോഗല്‍(22)ആണ് കൊല്ലപ്പെട്ടത്. 402 അയണ്‍ ട്രാക്‌സ് ബ്രിഗേഡിലെ അംഗമാണ് ഇറ്റയ് ഫോഗലെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. വെസ്റ്റ് ബാങ്കില്‍ നിന്നുള്ള ഫോഗല്‍ 46ാമത് കവചിത ബറ്റാലിയനിലെ ടാങ്ക് കമാന്‍ഡറാണ്.
|
വടക്കന്‍ ഗസാ മുനമ്പില്‍ കരയുദ്ധത്തിനെത്തിയ മൂന്ന് ഇസ്രായേല്‍ റിസര്‍വ് സൈനികരാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. മേഖലയില്‍ ഹമാസ് സ്വാധീനം ഉറപ്പിക്കുന്നതിന് തടയാനായി ഇസ്രായേല്‍ പുതിയ സൈനിക നീക്കം നടത്തുന്നതിനിടെയാണ് പ്രത്യാക്രമണമുണ്ടായതും മൂന്ന് റിസര്‍വ് സൈനികര്‍ കൊല്ലപ്പെട്ടതും.
460ാമത് ബ്രിഗേഡിന്റെ ഭാഗമായ 5460ാമത് സപ്പോര്‍ട്ട് യൂനിറ്റിലെ അംഗങ്ങളായ മാസ്റ്റര്‍ സര്‍ജന്റ്(റിസര്‍വ്)ഒരു മോഷ് ബോറന്‍സ്റ്റീന്‍(32), മേജര്‍(റിസര്‍വ്)നതാനല്‍ ഹിര്‍ഷ്‌കോവിത്സ്(37), മാസ്റ്റര്‍ സര്‍ജന്റ്(റിസര്‍വ്) തസ് വി മതിയാഹു മറാന്ത്സ്(32)എന്നിവരാണ് കൊല്ലപ്പെട്ടത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





