07
Nov 2023
Fri
07 Nov 2023 Fri

ചെന്നൈ തുറമുഖത്ത് സ്‌ഫോടനം; ഒരു മരണം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: ചെന്നൈ തുറമുഖത്തെ കപ്പലിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. അറ്റകുറ്റപ്പണികള്‍ക്കിടെ കപ്പലിലെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

തടയാര്‍പേട്ട് സ്വദേശി സഹായ് തങ്കരാജ് ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. കഴിഞ്ഞ 31ന് ഒഡീഷയില്‍ നിന്ന് അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈ തുറമുഖത്ത് എത്തിച്ച എണ്ണകപ്പലിലാണ് അപകടം ഉണ്ടായത്. കപ്പലിനുള്ളിലെ ഗ്യാസ് പൈപ്പിനോട് ചേര്‍ന്ന ഭാഗത്തെ ബോള്‍ട്ട് അഴിച്ചുമാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍

പരിക്കേറ്റ ജോഷ്വ, രാജേഷ്, പുഷ്പ ലിംഗം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക