09
Mar 2026
Sun
09 Mar 2026 Sun
one rupee shoe

കോഴിക്കോട്: ഒരു രൂപ നോട്ടുമായെത്തിയാല്‍ ഷൂ നല്‍കുമെന്ന ഓഫറില്‍ കോഴിക്കോട് ചെരിപ്പ് കടയ്ക്ക് മുന്നിലെത്തിയത് ആയിരങ്ങള്‍. പുലര്‍ച്ചെ മുതല്‍ ആളുകള്‍ കടയിലേക്ക് ഒഴുകുകയായിരുന്നു. കോഴിക്കോട് മാനാഞ്ചിറയിലെ ട്രെന്‍ഡ് ഫാക്ടറി എന്ന സ്ഥാപനത്തിലാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഓഫര്‍ പ്രഖ്യാപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ പത്തുമണിക്ക് എത്തണമെന്നായിരുന്നു ഓഫറില്‍ പറഞ്ഞിരുന്നതെങ്കിലും പുലര്‍ച്ചെ രണ്ടുമണിയോടെ ആളുകളെത്തി തിക്കും തിരക്കും കൂട്ടി. ആദ്യമെത്തുന്ന 100 പേര്‍ക്കാണ് ഒരു രൂപയ്ക്ക് ഷൂ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നത്. ഇന്‍സ്റ്റഗ്രാം അടക്കം സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം വ്യാപകമായി പ്രചരിച്ചതോടെ വിവിധയിടങ്ങളില്‍ നിന്നും പ്രായഭേദമന്യേ ആളുകള്‍ എത്തിച്ചേരുകയായിരുന്നു.

തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ ഉടമകള്‍ പൊലിസില്‍ വിവരമറിയിച്ചു. പൊലിസെത്തി ആവശ്യപ്പെട്ടിട്ടും ജനം പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് പൊലിസ് ലാത്തി വിശിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. കൃത്യമായ ആസൂത്രണം ഇല്ലാതെ ഓഫര്‍ നല്‍കി സംഘര്‍ഷാവസ്ഥ സൃഷ്ടച്ചതിന് കടയുടമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു.