പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യത്തില്‍ ഇസ്രായേലിലെ ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡല്‍ഹിയിലെത്തി. ഇസ്രായേലില്‍ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ഓപറേഷന്‍ അജയ് അനുസരിച്ചുള്ള ആദ്യ വിമാനമാണ് ഡല്‍ഹിയിലെത്തിയത്. രാവിലെ 6 ഓടെയാണ് വിമാനം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. മലയാളികള്‍ അടക്കം 212 ഇന്ത്യക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്
|
മടങ്ങിയെത്തുന്ന മലയാളികളെ സ്വീകരിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും ആയി ഡല്‍ഹി വിമാനത്താവളത്തില്‍ കേരള സര്‍ക്കാരിന്റെ ഹെല്‍പ്പ് ഡെസ്‌ക് തുറന്നിട്ടുണ്ട്. ഇതിനു പുറമേ ഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും 011 23747079 ആരംഭിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





