17
Apr 2023
Tue
17 Apr 2023 Tue

ജിദ്ദ: ആഭ്യന്തര യുദ്ധം രൂക്ഷമായ സുദാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപറേഷൻ കാവേരിക്ക് തുടക്കമായി. 278 ഇന്ത്യക്കാരുമായി നാവിക സേനയുടെ ആദ്യ കപ്പൽ സൗദിയിലേക്ക് പുറപ്പെട്ടു. 16 മലയാളിളാണ് കപ്പലിൽ ഉള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂവായിരത്തോളം ഇന്ത്യക്കാരാണ് സുദാനിലുളളത്. നാട്ടിലേക്ക് മടങ്ങുന്നതിനായി ഇതിൽ അഞ്ഞൂറോളം പേർ സുദാനിലെ തുറമുഖത്ത് എത്തിയിരുന്നു. ഇവരിൽ നിന്ന് 278 പേരുമായുള്ള ആദ്യ കപ്പലാണ് ഇന്ന് പുറപ്പെട്ടത്.

സൗദിയിലെത്തുന്ന ഇന്ത്യക്കാരെ ഇന്ത്യൻ കോൺസുലേറ്റിന് കീഴിൽ താമസിപ്പിച്ചശേഷം വിമാനമാർഗം നാട്ടിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാ​ഗമായി രണ്ട് വ്യോമസേനാ വിമാനങ്ങൾ ജിദ്ദയിലെത്തിയിട്ടുണ്ട്.