22
Feb 2025
Mon
22 Feb 2025 Mon
P C George shifted to Kottayam medical College

മതവിദ്വേഷ പരാമര്‍ശക്കേസില്‍ ഈരാറ്റുപേട്ട കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ബിജെപി നേതാവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നെഞ്ചുവേദനയുണ്ടെന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഇതു കോടതി തള്ളുകയും റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതോടെ നെഞ്ചുവേദനയുണ്ടെന്ന് പി സി ജോര്‍ജ് പരാതിപ്പെടുകയായിരുന്നു. ചോദ്യം ചെയ്യലിന് പോലീസ് കസ്റ്റഡിയില്‍ വിട്ടപ്പോഴായിരുന്നു ഇത്.

പാലാ സബ് ജയിലിലേക്ക് പി സി ജോര്‍ജിനെ മാറ്റാനിരിക്കെയാണ് നെഞ്ചുവേദനയുണ്ടെന്ന് പറയുന്നതും തുടര്‍ന്ന് പാലാ ജനറല്‍ ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. പി സി ജോര്‍ജിന് കാര്‍ഡിയാക് ഡോക്ടറുടെ പരിചരണം വേണമെന്ന് ഇവിടുത്തെ ഡോക്ടര്‍ റിപോര്‍ട്ട് നല്‍കുകയായിരുന്നു. ഈ റിപോര്‍ട്ട് പരിഗണിച്ചാണ് പാലാ കോടതി പി സി ജോര്‍ജിനെ വിദഗ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലെത്തിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇവിടെ നടത്തുന്ന പരിശോധനയുടെ റിപോര്‍ട്ട് ലഭിക്കുന്ന മുറയ്ക്കാവും തുടര്‍നടപടികള്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക