തിരുവനന്തപുരം: പ്രശസ്തമായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വൻ സുരക്ഷാവീഴ്ച. അമൂല്യമായ പുരാവസ്തു ശേഖരത്തില്‍പ്പെട്ട തളിപ്പാത്രം മോഷണം പോയി. കൃത്യം നടന്നു ഒരാഴ്ചയ്ക്കുള്ളിൽ പ്രതികളായ മൂന്ന് സത്രീകള്‍ അടക്കമുള്ള ഹരിയാന സീദേശികളെ പിടികൂടി.
|
ഈ മാസം 13ന് രാവിലെയാണ് തളിപ്പാത്രം മോഷണം പോയത്. പാല്‍പ്പായസ നിവേദ്യത്തിന് ശേഷമായിരുന്നു അതീവ സുരക്ഷാ മേഖലയില്‍ നിന്ന് ലക്ഷങ്ങള്‍ വില വരുന്ന തളിപ്പാത്രം പ്രതികൾ മോഷ്ടിച്ചത്. ക്ഷേത്രത്തിലെയും സമീപത്തെയും
CCTV ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ഫോര്‍ട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് ചില സൂചനകൾ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിപുലമായ അന്വേഷണത്തിലാണ് പ്രതികളെ ഹരിയാനയിൽ വച്ച് അറസ്റ്റു ചെയ്തത്. ഇന്ത്യയില്‍ ജനിച്ച് ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ ജാഗണേഷ് അടക്കമുള്ള പ്രതികളെയാണ് പൊലീസ് പിടികൂടിയത്. ഇവരെ ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും.
പ്രതികൾ വലയിൽ ആയെങ്കിലും അതീവ സുരക്ഷാ മേഖലയില്‍ ഏങ്ങനെ സുരക്ഷാ വീഴ്ച ഉണ്ടായി എന്നതടക്കം പോലിസ് അന്വേഷിക്കും. ക്ഷേത്രത്തിന്റെ ഏത് ഭാഗത്ത് നിന്നാണ് മോഷണം നടന്നത് എന്ന കാര്യവും അന്വേഷണത്തിന്റെ പരിധിയില്‍ വരും.
അതേസമയം തളിപ്പാത്രം മോഷ്ടിച്ചത് ഐശ്വര്യം കിട്ടാനെന്ന് പ്രതികളിൽ ഒരാള് മൊഴി നൽകി. ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ ഗണേഷ് ഝാ ആണ് ഇങ്ങനെ മൊഴി കൊടുത്തത്. എങ്കിലും ഇത് പോലിസ് കണക്കിലെടുത്തിട്ടില്ല. പ്രതികള്‍ക്ക് പുരാവസ്തുക്കള്‍ വിദേശത്തേയ്ക്ക് കടത്തുന്ന സംഘവുമായി ബന്ധമുണ്ടോ എന്നതടക്കം അന്വേഷിക്കും.
Padmanabhaswamy temple’s priceless artefact stolen, Haryana natives nabbed
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





