13
Mar 2023
Tue
13 Mar 2023 Tue

ലാഹോർ: പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ന് അറസ്റ്റിലായേക്കും. കോടതി നിർദേശത്തെ തുടർന്നാണ് നടപടി. 24 മണിക്കൂറിനുള്ളിൽ ഇമ്രാൻ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തേക്കുമെന്ന് ജിയോ ന്യൂസ് ആണ് റിപോർട്ട് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഇമ്രാൻ ഖാനെതിരേ ഇസ് ലാമാബാദ് സെഷൻസ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. ആ​ഗസ്ത് 20ന് നടന്ന പാർട്ടി റാലിയിലാണ് ഇമ്രാൻ ഖാൻ ജഡ്ജിക്കും പൊലീസ് ഉദ്യോ​ഗസ്ഥർക്കുമെതിരേ വെല്ലുവിളി നടത്തിയത്. ഇതിനു പിന്നാലെ ഇമ്രാനെതിരേ കേസെടുക്കുകയായിരുന്നു.

മറ്റു കേസുകളും ഇമ്രാനെതിരേ നിലവിലുണ്ട്. നേരത്തേ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കം പാഴായിരുന്നു. ജാമ്യമില്ലാ അറസ്റ്റ് വാറന്റ് നിലനിൽക്കെ ഇമ്രാൻ പടുകൂറ്റൻ റാലി നടത്തുകയും ചെയ്തിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക