|
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ വാണിജ്യനഗരമായ കറാച്ചിയിൽ ഭീകരാക്രമണം. കറാച്ചി പൊലീസ് മേധാവി ആസ്ഥാനത്ത് ഭീകരസംഘം ആക്രമിച്ചു. സ്ഥലത്ത് നിരവധി സ്‌ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ടുകൾ. പൊലീസും തീവ്രവാദികളും ഏറ്റുമുട്ടൽ തുടരുകയാണ്.
ആയുധധാരികളായ തീവ്രവാദികൾ പൊലീസ് മേധാവിയുടെ ഓഫീസിൽ അതിക്രമിച്ച് കയറി വെടിയുതിർക്കുകയായിരുന്നു. പത്തോളം തീവ്രവാദികൾ പൊലീസ് ആസ്ഥാനത്ത ഉള്ളതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണത്തെ തുടർന്ന് പ്രദേശം പൊലീസും സൈന്യവും വളഞ്ഞിരിക്കുകയാണ്. സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ ബന്ധപ്പെട്ട ഡിഐജിമാരോട് അവരുടെ സോണുകളിൽ നിന്ന് ഉദ്യോഗസ്ഥരെ ആയക്കാൻ നിർദേശം നൽകി. പൊലീസ് മേധാവിയുടെ ഓഫീസിന് നേരെയുള്ള ആക്രമണം അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





