ഇസ്രായേലും അമേരിക്കയും ഇറാനില്‍ തുടങ്ങിവച്ച യുദ്ധം ഗള്‍ഫ് മേഖലയെയും ലോകത്തെയാകെയും ബാധിക്കുന്നതിനിടെ വെടിനിര്‍ത്തലിന് സാധ്യത തേടി വിവിധ രാജ്യങ്ങളുടെ വിദശേകാര്യമന്ത്രിമാര് യോഗം ചേര്‍ന്നു. പാകിസ്താന്, തുര്‍ക്കി, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രമാരാണ് ഇസ് ലാമാബാദില്‍ ചേര്‍ന്ന യോഗത്തില്‍ സംബന്ധിച്ചത്.
ഇസ്രായേല്‍-അമേരിക്കന്‍ സംയുക്ത ആക്രമണം ഇറാനിലുടനീളം ശക്തമായി നടക്കവെ പശ്ചിമേഷ്യയിലെ യുഎസ് സര്‍വകലാശാലകള്‍ ആക്രമിക്കുമെന്ന് ഇറാന് താക്കീത് ചെയ്തിരുന്നു. ഇറാന് സര്‍വകലാശാല യുഎസും ഇസ്രായേലും ആക്രമിച്ചതിനു പിന്നാലെയായിരുന്നു ഈ താക്കീത്. ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങള്‍ ആക്രമിക്കുന്നതും ഇറാന് തുടരുന്നുണ്ട്.
|
ഇസ്രായേലിലും കനത്ത നാശമാണ് ഇറാന് നടത്തിക്കൊണ്ടിരിക്കുന്നത്. ഇറാന്റെ മിസൈല്‍ ശേഷി ഇല്ലാതാക്കിയെന്ന് യുഎസും ഇസ്രായേലും അവകാശപ്പെടുമ്പോഴും ഇറാന് ആക്രമണങ്ങള്‍ക്ക് ഒട്ടും മങ്ങലേറ്റിട്ടില്ലെന്ന് തെളിയുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങള്‍. റിയാദിലെ വ്യോമതാവളം ആക്രമിച്ച ഇറാന് ഇവിടെ നാശനഷ്ടം വിതച്ചിരുന്നു. ഡസനിലേറെ യുഎസ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നിരവധി യുഎസ് കപ്പലുകള്‍ ആക്രമിച്ചു മുക്കുകയും ചെയ്തതായി ഇറാന് വ്യക്തമാക്കിയിരുന്നു.
ALSO READ: ഇറാനിലെ യുദ്ധത്തില്‍ ട്രംപിനെതിരേ യുഎസിലും യൂറോപ്പിലും വന്‍ പ്രതിഷേധം



