26
Dec 2025
Fri
26 Dec 2025 Fri
MGM state secretary Najiya death

കുഴല്‍മന്ദം: വോട്ടുചെയ്ത് മടങ്ങവേ വാഹനാപകടത്തില്‍ യുവതി മരിച്ചു. മുജാഹിദ് ഗേള്‍സ് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി നാജിയയാണ് (26) മരിച്ചത്. പാലക്കാട് സിവില്‍ സ്റ്റേഷന് സമീപം താമസിക്കുന്ന എരിമയൂര്‍ ചിമ്പുകാട് അബ്ദുലത്തീഫിന്റെ ഭാര്യയാണ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദേശീയപാത കണ്ണനൂര്‍ തോട്ടുപാലത്തിന് സമീപം വ്യാഴാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. ഏരിമയൂരില്‍ വന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ പാലക്കാട്ടേക്ക് വരികയായിരുന്നു.

തോട്ടുപാലത്തിന് സമീപം ദേശീയപാതയില്‍ കൂട്ടിയിട്ട മണലില്‍ കയറിയ സ്‌കൂട്ടറില്‍ നിന്നും ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. തുടര്‍ന്ന് യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഗുരുതര പരിക്കേറ്റ നാജിയയെ കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ട് 6.15 ഓടെ മരിച്ചു.

കുഴല്‍മന്ദം പൊലീസ് കേസെടുത്തു. പിതാവ്: സക്കരിയ. മാതാവ്: ബീവിജാന്‍. മക്കള്‍: ലുത്ത്ഫിയ, നസ്മില്‍. സഹോദരങ്ങള്‍: മുഹമ്മദ് സബിന്‍, മുഹമ്മദ് നബില്‍.