21
Nov 2024
Mon
21 Nov 2024 Mon
palakkad jilla KMCC organising one day sevens tournament in Jeddah

ജിദ്ദ: പാലക്കാട് ജില്ലാ കെഎംസിസി ജിദ്ദയിൽ ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണാർഥമാണ് നവംബർ 28 ന് (വ്യാഴായ്ച്ച) രാത്രി 10 മുതൽ ജിദ്ദ മഹ്ജർ എംപറർ സ്റ്റേഡിയത്തിൽ വെച്ച് ഒന്നാമത് ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബാർക്ലൈസ് എഫ് സി, സമ യുണൈറ്റഡ് എഫ് സി, അമിഗോസ് എഫ് സി, ഹീറോസ് എഫ് സി, സിൽവർസ്റ്റാർ എഫ് സി, സോക്കർ വാദി എഫ് സി, അൽവഹ എഫ് സി, അൽ ഗർണി എഫ് സി എന്നീ മികവുറ്റ 8 ടീമുകൾ മത്സരത്തിന്റെ ഭാഗമാകും. ടൂർണമെന്റിനോടനുബന്ധിച്ച് വിവിധ കലാകാരന്മാർ അണിനിരക്കുന്ന മാർച്ച്പാസ്റ്റും ഉണ്ടായിരിക്കും. കലാ കായിക സാംസ്കാരിക രംഗത്തെ പ്രതിഭകൾ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റിൽ ഗ്രീൻസ് ജിദ്ദ ടീം അവതരിപ്പിക്കുന്ന മുട്ടിപ്പാട്ട്, എംബസി സ്കൂൾ ടീം അണിയിച്ചൊരുക്കിയ ബാന്റ് വാദ്യം, മണ്ണാർക്കാട് ബോയ്സ് അവതരിപ്പിക്കുന്ന കോൽക്കളി, ടീം ഖുലൈസിന്റെ ഒപ്പന, ജിദ്ദയിലെ പ്രമുഖ ഗായകരുടെ ഗാനാലാപനം തുടങ്ങിയ കലാപ്രകടനങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു

ടൂർണമെന്റിന്റെ വിജയത്തിന് ജിദ്ദയിലെ മുഴുവൻ കായിക പ്രേമികളുടെയും സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു ജിദ്ദയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പാലക്കാട് ജില്ലാ കെഎംസിസി പ്രസിഡന്റ് ഹബീബുള്ള പട്ടാമ്പി, ജന: സെക്രട്ടറി കുഞ്ഞുമുഹമ്മദ് കോട്ടോപ്പാടം,ട്രഷറർ ഷഹീൻ തച്ചമ്പാറ,ഓർഗനൈസിംഗ് സെക്രട്ടറി യൂസഫലി തിരുവേഗപ്പുറ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഹുസൈൻ കരിങ്കറ, ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദലി കാഞ്ഞിരപ്പുഴ,സെക്രട്ടറി സുഹൈൽ നാട്ടുകൽ ,ആബിദ് പട്ടാമ്പി,ടെക്നിക്കൽ ടീം അംഗങ്ങളായ നിസാർ മണ്ണാർക്കാട് ഗഫാർ മണ്ണാർക്കാട് എന്നിവർ പങ്കെടുത്തു.ചടങ്ങിൽ ടൂണമെന്റിന്റെ ഫിക്ചർ പ്രകാശനവും നിർവഹിച്ചു.