ഗസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പ്രശസ്ത പലസ്തീനി കവി റെഫാത്ത് അൽ അരീർ കൊല്ലപ്പെട്ടു. ഗസ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് പ്രഫസറായിരുന്നു റെഫാത്ത് അൽ അരീർ. ജന്മനാട്ടിൽ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി ശബ്ദമുയർത്തിയ റെഫാത്തിനോട് താമസ സ്ഥലത്ത് നിന്ന് ഒഴിഞ്ഞുപോവണമെന്ന് ഇസ്രായേൽ നിർദേശം നൽകിയിരുന്നു.
|
ഗസയിൽ നിന്നുള്ള എഴുത്തുകാരെ അവരുടെ അനുഭവ കഥകൾ ഇംഗ്ലീഷിൽ എഴുതാൻ സഹായിക്കുന്ന വി ആർ നോട്ട് നമ്പേഴ്സ് പദ്ധതിയുടെ സ്ഥാപകരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹം രചിച്ച ഗസ്സ അൺസൈലൻസ്ഡ്, ഗസ റൈറ്റ്സ് ബാക്ക് എന്നീ പുസ്തകങ്ങൾ ഏറെ ജനപ്രീതി നേടിയവയാണ്.
എന്റെ അയൽപക്കത്തെയും നഗരത്തെയും ആക്രമിക്കുന്ന ഇസ്രായേലി വംശഹത്യാഭ്രാന്തന്മാരോട് പോരാടി മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് ഡിസംബർ നാലിന് അദ്ദേഹം സമൂഹ മാധ്യമമായ എക്സിൽ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രായേൽ വ്യോമാക്രമത്തിൽ അദ്ദേഹം മരിക്കുന്നത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


