മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍, രാജ്യസഭാ അംഗം ഹാരിസ് ബീരാന്‍ എന്നിവര്‍ ഒക്ടോബര്‍ ആദ്യ വാരത്തില്‍ ഡല്‍ഹിയില്‍ നിന്നും ടോകിയോ വഴി അമേരിക്കയില്‍ ഹ്രസ്വ സന്ദര്‍ശനത്തിന് എത്തുന്നു. ജപ്പാനിലെ ഇന്ത്യന്‍ അംബാസഡര്‍ സന്ദര്‍ശനം, വേള്‍ഡ് മലയാളി ഫെഡറേഷന്‍, നിഹോന്‍ കൈരളി, കെ.എം.സി.സി എന്നീ പരിപാടികള്‍ക്ക് ശേഷമാണ് അമേരിക്കയിലേക്ക് തിരിക്കുന്നത്. ഒക്ടോബര്‍ 4ന് വെള്ളിയാഴ്ച രാവിലെ അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തുന്ന ഇരുവരും വൈകീട്ട് ബെര്‍ക്ക്‌ലിയിലെ സൈതുനാ കോളജ് സന്ദര്‍ശിക്കും.
|
തുടര്‍ന്നു ബെര്‍ക്കിലി യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുമായി സംവദിക്കും. വിശിഷ്ടാഥിതികള്‍ക്ക് അഞ്ചാം തിയ്യതി ശനിയാഴ്ച വൈകിട്ട് ഫ്രീ മോണ്ടിലെ ചാന്ദ്‌നി റസ്റ്റാറന്റില്‍ കെ.എം.സി.എ സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയ യുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്നു വാഷിങ്ടണില്‍ എത്തുന്ന തങ്ങളും ഹാരിസ് ബീരാനും 11ന് വെള്ളിയാഴ്ച കാലത്ത് ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നൃൂയോര്‍ക്കിലേക്ക് തിരിക്കും.
ഒക്ടോബര്‍ 12 ന് ശനിയാഴ്ച കാലത്ത് 11 മണിക്ക് ന്യൂജഴ്‌സിയിലെ റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ വെച്ചു തങ്ങള്‍ക്കും സംഘത്തിനും കെ.എം.സി.സി – യു.എസ്.എ യുടെ നേതൃത്വത്തില്‍ വിവിധ മലയാളി സംഘടനകളുടെ ആദിമുഖ്യത്തില്‍ സ്വീകരണം നല്‍കുന്നതാണ്. റോയല്‍ ആല്‍ബര്‍ട്ട്‌സ് പാലസില്‍ മുന്‍ കൂട്ടി റജിസ്റ്റര്‍ ചെയ്തവര്‍ക്കായിരിക്കും പ്രവേശനം. ഇരുവരും ഒക്ടോബര്‍ 14ന് രാത്രി നൃൂയോര്‍ക്കില്‍ നിന്നു ഡല്‍ഹിയിലേക്കു തിരിക്കും.


