30
Aug 2023
Sat
30 Aug 2023 Sat

ചെന്നൈ: ആകാശ് ബൈജൂസ് വിശാഖപട്ടണം ബ്രാഞ്ചിനെതിരെ ഹൈക്കോടതിയിൽ കേസ്. ആകാശ് ബൈജൂസിന്‍റെ നീറ്റ് കോച്ചിങ് സെന്‍ററിന്‍റെ ഹോസ്റ്റലിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണത്തിലാണ് കേസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊൽക്കത്ത സ്വദേശിനിയായിരുന്ന വിദ്യാർഥിനിയുടെ മാതാപിതാക്കളാണ് ആന്ധ്രാ ഹൈക്കോടതിയെ സമീപിച്ചത്. ജൂലൈ 14നാണ് റിതി സാഹ എന്ന വിദ്യാർഥിനിയെ ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്നുവീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവം ആത്മഹത്യയെന്നാണ് ആകാശ് ബൈജൂസ് നീറ്റ് കോച്ചിങ് സെന്‍റർ അധികൃതരുടെ ഭാഷ്യം. എന്നാൽ ജൂലൈ 14ന് രാത്രിയിലും വീട്ടിലേക്ക് വിളിച്ച് സന്തോഷത്തോടെ സംസാരിച്ച മകൾ ആത്മഹത്യ ചെയ്യില്ലെന്ന് മാതാപിതാക്കൾ പറയുന്നു. കേസ് നൽകാതിരിക്കാൻ ബൈജൂസ് കോച്ചിങ് സെന്‍റർ അധികൃതർ പണം വാഗ്ദാനം ചെയ്തെന്നും ഹരജിയിൽ മാതാപിതാക്കൾ ആരോപിച്ചിട്ടുണ്ട്.