സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പയ്യന്നൂര്‍ എംഎല്‍എയുമായ ടി ഐ മധുസൂദനന്‍ പാര്‍ട്ടി ഫണ്ട് തട്ടിച്ചതായി ആരോപണം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും പയ്യന്നൂര്‍ ഏരിയാ മുന്‍ സെക്രട്ടറിയുമായ വി കുഞ്ഞികൃഷ്ണനാണ് മധുസൂദനെതിരേ രംഗത്തെത്തിയത്. ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയാ കമ്മിറ്റി ഓഫിസ് നിര്‍മാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയില്‍ തിരിമറി നടത്തിയെന്ന് കുഞ്ഞിക്കണ്ണന്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തി. മധുസൂദനന്‍ പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിയായിരുന്നു കാലത്താണ് ക്രമക്കേട് നടന്നത്.
|
സി വി ധനരാജിന്റെ കുടുംബത്തിനായി പിരിച്ച ഫണ്ടില്‍ നിന്ന് 45 ലക്ഷം രൂപ വകമാറ്റി ചെലവാക്കി. ഏരിയാ കമ്മിറ്റി ഓഫിസ് നിര്‍മാണവുമായി ബന്ധപ്പെട്ട ഫണ്ട് പിരിവിലും ചിട്ടിയിലും നിന്ന് 72 ലക്ഷം രൂപ വകമാറ്റുകയോ തട്ടിയെടുക്കുകയോ ചെയ്തുവെന്നും കുഞ്ഞിക്കണ്ണന്‍ ആരോപിച്ചു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടില്‍ ഒരുകോടി 9 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിപിഐഎം നിയന്ത്രണത്തിലുള്ള റൂറല്‍ ബാങ്കിനു വേണ്ടി ഏക്കറിന് മൂന്നുലക്ഷം രൂപ വിലയുള്ള ബന്ധുവിന്റെ ഭൂമി എട്ടുലക്ഷം രൂപ നല്‍കിയാണ് മധുസൂദനന്‍ വാങ്ങിയത്. ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട ഈ ഭൂമി ഇപ്പോള്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്. ധനരാജ് രക്തസാക്ഷിഫണ്ടിലെ തിരിമറി മുഖ്യമന്ത്രിക്ക് അറിയാമെന്നും കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.
ALSO READ: ട്വന്റി 20യുടെ എൻഡിഎ പ്രവേശനത്തിനു പിന്നാലെ പാർട്ടി വിട്ട് നേതാക്കൾ



