സിയോള്‍: വിമാനം ലാന്‍ഡിങ് ചെയ്യുന്നതിനു തയ്യാറെടുക്കുന്നതിനിടെ യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറന്നു. പെട്ടെന്നുണ്ടായ വായുവ്യതിയാനത്തെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായി. വിമാനം സുരക്ഷിതമായി ലാന്റ് ചെയ്ത ശേഷം ഇവരെ ആശുപത്രികളിലേക്ക് മാറ്റി.
|
ദക്ഷിണ കൊറിയയിലെ ഡീഗു അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഇരുന്നൂറോളം യാത്രക്കാരാണ് സംഭവസമയം എഷ്യാന എയര്‍ലൈന്‍സ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം 650 അടി താഴെയെത്തിയപ്പോഴാണ് എമര്‍ജന്‍സി ഡോറിന്റെ സമീപമിരുന്ന യാത്രക്കാരന്‍ ലിവര്‍ വലിച്ച് വാതില്‍ തുറന്നത്. ഇതോടെ നിരവധി യാത്രക്കാര്‍ ശ്വാസതടസ്സമുണ്ടായി. എമര്‍ജന്‍സി ഡോര്‍ തുറന്ന യാത്രക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


