കല്‍പ്പറ്റ: വയനാട്ടിലെ കല്‍പ്പറ്റയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പോപുലര്‍ ഫ്രണ്ട് മുന്‍ ദേശീയ ചെയര്മാന് ഒ.എം.എ സലാമിന്റെ മകളും കോഴിക്കോട് മെഡിക്കല്‍ കോളേജ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുമായ ഫാത്തിമ തസ്കിയ (24) മരണപെട്ടു. ( pfi ex chairman oma salam daughter died in accident )മഞ്ചേരി പാലക്കുളം സ്വദേശിനിയാണ്.
|
മെഡിക്കല്‍ ഹെല്‍ത്ത് ക്ലബ്ബ് മീറ്റിങ്ങുമായി ബന്ധപ്പെട്ട് കല്‍പ്പറ്റയില്‍ പോയി തിരിച്ച് വരുന്ന വഴിയാണ് അപകടം. പിണങ്ങോട് നിന്നു പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവില്‍ തസ്ക്കിയ സഞ്ചരിച്ച സ്കൂട്ടര്‍ റോഡില്‍ നിന്നും താഴ്ചയിലേക്കു മറിയുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം.
മൃതദേഹം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടിലെത്തും. വെള്ളിയാഴ്ച്ച രാവിലെയാണ് ഖബറടക്കം. സഹായത്രികയായ അജ്മിയ എന്ന കുട്ടിയെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പോപുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ, മരിച്ച ഫാത്തിമ തസ്കിയയുടെ പിതാവ് സലാം ഇപ്പോള്‍ ജയിലിലാണ്.





