24
Nov 2024
Fri
24 Nov 2024 Fri
PFI former worker arrested by NIA over murder of Ramalingam

തമിഴ്‌നാട്ടിലെ പട്ടാളമക്കള്‍ കക്ഷി നേതാവ് വി രാമലിംഗം കൊല്ലപ്പെട്ട കേസില്‍ പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകനെ ദേശീയ അന്വേഷണ ഏജന്‍സി പിടികൂടി. എം മുഹമ്മദ് അലി ജിന്ന(38)യാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2019ല്‍ രാമലിംഗത്തിനെ കൊലപ്പെടുത്തിയ കേസിലെ മറ്റൊരു പ്രതിയായ ഷാഹുല്‍ ഹമീദിന് കൊടൈക്കനാലിലെ തന്റെ കോട്ടേജില്‍ മുഹമ്മദ് അലി ജിന്ന താമസസൗകര്യം ഒരുക്കി നല്‍കിയിരുന്നുവെന്നും എന്‍ഐഎ പറഞ്ഞു. കോട്ടേജില്‍ മുമ്പ് നടത്തിയ റെയ്ഡില്‍ നിരവധി തെളിവുകള്‍ കണ്ടെത്തിയിരുന്നുവെന്നും എന്‍ഐഎ പറയുന്നു.

രാമലിംഗം കൊല്ലപ്പെട്ട കേസില്‍ 18 പ്രതികളാണുള്ളത്. ഇതില്‍ മുഹമ്മദ് അലി ജിന്ന, ഷാഹുല്‍, അബ്ദുല്‍ മജീദ്, ഭുര്‍കനുദ്ദീന്‍, നഫീല്‍ ഹസന്‍ എന്നിവര്‍ ഒളിവില്‍ പോയിരുന്നു. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ അഞ്ചുലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക