ഫൈസർ, ബയോൻടെക് കോവിഡ് വാക്സിൻ എടുത്ത പ്രായമായവരിൽ ഒരുതരം മസ്തിഷ്കാഘാതമുണ്ടാവുന്നുവെന്ന് പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞതായി യുഎസ് ആരോഗ്യ വകുപ്പ്. യുഎസിന്റെ രോഗനിയന്ത്രണ, തടയൽ കേന്ദ്രം അധികൃതരാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്.
|
65 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ ഫൈസർ/ബയോൻടെകിന്റെ ബൈവലന്റ് വാക്സിൻ എടുത്ത് 21 ദിവസത്തിനു ശേഷം ഇവരുടെ തലച്ചോറിലേക്കുള്ള ധമനിയിൽ രക്തം കട്ടപിടിക്കുന്നതുമൂലമുണ്ടാകുന്ന ബ്രെയിൻ സ്ട്രോക്ക് ഉണ്ടാവുന്നുവെന്നാണ് യുഎസ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ.
അപ്ഡേറ്റ് ചെയ്ത വാക്സിൻ എടുത്തതിനു ശേഷമാണ് ഇത്. ഇതിനു മുമ്പുള്ള വാക്സിൻ എടുത്തവരിൽ 22 മുതൽ 44 ദിവസത്തിനുള്ളിലായിരുന്നു ബ്രയിൻ സ്ട്രോക്ക് സംഭവിച്ചിരുന്നതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
അതേസമയം വാക്സിൻ അപ്ഡേറ്റ് ചെയ്ത ശേഷം ഇത്തരം ഏതാനും മസ്തിഷ്കാഘാത കേസുകൾ ഉണ്ടാവുന്നതായി വിവരം ലഭിച്ചതായി ഫൈസർ/ ബയോൻടെക് പ്രസ്താവനയിൽ അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





