17
Oct 2023
Sat
17 Oct 2023 Sat

കാലിഫോര്‍ണിയ: സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി പ്ലാസ്റ്റിക് സര്‍ജറി ചെയ്ത മുന്‍ അര്‍ജന്റീനിയന്‍ സുന്ദരിയും നടിയുമായ ജാക്വിലിന്‍ കാരിയേരിക്ക് ദാരുണാന്ത്യം. സര്‍ജറിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പ്ലാസ്റ്റിക് സര്‍ജറിക്ക് ശേഷം രക്തം കട്ടപിടിക്കുകയും നടിയുടെ ആരോഗ്യനില വഷളായി മരിക്കുകയുമായിരുന്നു.
കാലിഫോര്‍ണിയയിലെ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. ലാറ്റിന്‍ അമേരിക്കന്‍ സിനിമയിലെ നിറ സാനിധ്യമായിരുന്നു ജാക്വലിന്‍ കാരിയേരി. പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ നടിയുടെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശ്വാസതടസത്തെ തുടര്‍ന്ന് തീവ്രപരിചരണ കേന്ദ്രത്തിലായിരുന്നു ജാക്വലിന്‍. മരണ സമയത്ത് ജാക്വലിന്റെ മക്കളായ ക്ലോയും ജൂലിയനും ആശുപത്രിയിലുണ്ടായിരുന്നു എന്നാണ് അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അര്‍ജന്റീനയിലെ നിരവധി സൗന്ദര്യമത്സരങ്ങളില്‍ വിജയിയായിരുന്ന താരമായിരുന്നു ജാക്വിലിന്‍. അതേസമയം, അടുത്തിടെ ഇന്ത്യയിലും പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ സിനിമാ താരം മരണപ്പെട്ടിരുന്നു. കന്നട നടി ചേതന രാജ് ആണ് മരിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക