01
May 2024
Tue
01 May 2024 Tue
PM Modi Declares Assets Worth rupees 3 02 Crore Owns No House Or Car

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 3.02 കോടി രൂപയുടെ ആസ്തി. സ്വന്തമായി ഭൂമിയോ കാറോ വീടോ ഇല്ലെന്നും മോദി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. വാരണാസി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കാന്‍ നല്‍കിയ നാമനിര്‍ദേശപത്രികയില്‍ ആസ്തി സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്ളത്.(PM Modi Declares Assets Worth rupees 3 02 Crore Owns No House Or Car)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 2.86 കോടി രൂപയുടെ സ്ഥിരനിക്ഷേപവും 52920 രൂപ പണമായും ഗാന്ധിനഗറിലെയും വാരണാസിയിലെയും രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 80304 രൂപയുടെ നിക്ഷേപവുമാണ് തനിക്കുള്ളതെന്ന് മോദി വ്യക്തമാക്കുന്നു. ഇതിനു പുറമേ നാഷനല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്‌സില്‍ 9.12 ലക്ഷം രൂപയുടെ നിക്ഷേപവും 2.68 ലക്ഷം രൂപയുടെ നാല് സ്വര്‍ണമോതിരങ്ങളും തനിക്കുണ്ടെന്നും മോദി സത്യവാങ്മൂലത്തില്‍ അറിയിച്ചു.

1978ല്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും 1983ല്‍ ഗുജറാത്തി യൂനിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ കോളത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. തനിക്കെതിരേ ക്രിമിനല്‍ കേസുകളൊന്നും ഇല്ലെന്നും മോദി ചൂണ്ടിക്കാട്ടി. ജൂണ്‍ ഒന്നിന് നടക്കുന്ന ഏഴാം ഘട്ട വോട്ടടെടുപ്പിലാണ് വാരണാസിയിലെ വോട്ടര്‍മാര്‍ ബൂത്തുകളിലെത്തുക.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക