09
Apr 2026
Tue
09 Apr 2026 Tue
Po mone Pinarayi and Dash mone Revande clash

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത്് റെഡ്ഡി കേരള മുഖ്യമന്ത്രി പിണറായി വിജയനെ പോ മോനേ വിജയാ എന്ന് അഭിസംബോധന ചെയ്ത് സംസാരിച്ചതിനും ഔദ്യോഗിക കത്തിലും ഇതേ വാചകം പ്രിന്റ് ചെയ്തതിനും തിരിച്ചടിയായി ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ടെന്ന് പിണറായി വിജയന്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഖ്യമന്ത്രി എന്ന നിലയില്‍ രേവന്ത് റെഡ്ഡി പാലിക്കേണ്ട ചില മര്യാദകളുണ്ട്. അദ്ദേഹം അത് കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ സമയമില്ലാത്തതിനാല്‍ മറുപടി പറയുന്നില്ല. ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട് എന്ന് മാത്രമേ പറയുന്നുള്ളൂവെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

മുഖ്യമന്ത്രി പിണറായി വിജയനുമായി തെലങ്കാനയുടെ വികസനത്തില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് രേവന്ത് റെഡ്ഡി പുറത്തുവിട്ടു. കത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലെ തെലങ്കാനയിലെ വികസനവും കേരളത്തിലെ വികസനവും താരതമ്യം ചെയ്യാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നീ പോ മോനെ വിജയന്‍ എന്നെഴുതിയായിരുന്നു ഈ കത്ത് അവസാനിപ്പിച്ചിരുന്നത്. മോഹന്‍ ലാല്‍ ചിത്രമായ നരസിംഹത്തിലെ പോ മോനേ ദിനേശാ എന്ന ഡയലോഗ് കടമെടുത്താണ് രേവന്ത് റെഡ്ഡ് അത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രയോഗിച്ചത്. പിണറായി വിജയന്റെ ഭരണകാലാവധി കഴിഞ്ഞെന്നും ഇറങ്ങിപ്പോവേണ്ടിവരുമെന്നും രേവന്ത് റെഡ്ഡി പ്രസംഗിക്കുകയുണ്ടായി.

ALSO READ: എളുപ്പവഴി നോക്കി യാത്ര ചെയ്ത 9 അംഗ കുടുംബം കിണറ്റില്‍വീണു മരിച്ചു