പെസഹാ ചടങ്ങുകളുടെ ഭാഗമായുള്ള ഭവനസന്ദര്‍ശനത്തിനിടെ ആണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ വൈദികനെതിരേ കേസ്. തൃശൂര്‍ കൊരട്ടിയിലാണ് സംഭവം. കൊരട്ടി കോനൂര്‍ പള്ളി വികാരി ഫാദര്‍ ജോസഫ് കോടിയനെതിരെയാണ് പോലീസ് കേസെടുത്തത്. മൂന്നുവര്‍ഷം മുമ്പ് പോക്‌സോ കേസില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ്.
|
കഴിഞ്ഞ ദിവസമാണ് ജോസഫ് കോടിയന്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. ഇതേത്തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട കുട്ടി പീഡനവിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ പോലീസിലും സഭയിലും വിവരം അറിയിക്കുകയുമായിരുന്നു. സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ വൈദികന്‍ ഒളിവില്‍ പോയതായി പോലീസ് പറഞ്ഞു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





