സ്വകാര്യ ബസ്സിലെ യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി വീഡിയോ ചിത്രീകരിച്ചു സാമൂഹികമാധ്യമത്തില്‍ പങ്കുവച്ചതിന്റെ മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. ജീവനൊടുക്കിയ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിന്റെ കുടുംബം നല്‍കിയ പരാതിയിലാണ് പോലീസ് നടപടി.
|
വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്ക് എതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്. യുവതിയുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസടുത്തത്. പയ്യന്നൂരില്‍ സ്വകാര്യ ബസില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ചാണ് യുവതി ഏതാനും സെക്കന്‍ഡുകള്‍ മാത്രമുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയായിരുന്നു ദീപക് ജീവനൊടുക്കിയത്.
വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിക്കപ്പെട്ടതില്‍ മനം നൊന്താണ് ആത്മഹത്യയെന്ന ആരോപണവുമായി ദീപക്കിന്റെ കുടുംബവും സുഹൃത്തുക്കളും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ യുവതിക്കെതിരെ ഇവര്‍ മുഖ്യമന്ത്രിക്കും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. അതേസമയം യുവാവിന്റെ മരണത്തിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായതിന് പിന്നാലെ യുവതി തന്റെ ഇന്‍സ്റ്റഗ്രാം, എഫ് ബി അക്കൗണ്ടുകള്‍ നീക്കി.
ALSO READ: യുവതികളെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്ന കര്‍ണാടക ഡിജിപിയുടെ ഒളികാമറാ ദൃശ്യം പുറത്ത്





