06
Jun 2024
Mon
06 Jun 2024 Mon

തിരുവനന്തപുരം: പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സിറ്റി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റില്‍ (നോര്‍ത്ത്) ജോലി ചെയ്തുവന്ന മദന കുമാര്‍ എന്ന സിവില്‍ പോലീസ് ഓഫീസര്‍ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇയാള്‍ താമസിച്ചുവന്നിരുന്ന പൂന്തുറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പൂന്തുറ പോലീസ് കോട്ടേഴ്‌സ് ഇ2 വില്‍ കെട്ടിത്തൂങ്ങി നില്‍ക്കുന്നതായാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ട്. പാറശാല പരശുവയ്ക്കല്‍ സ്വദേശിയാണ്. അഞ്ചുമാസത്തിലേറെയായി കോട്ടേഴ്‌സില്‍ ഒറ്റയ്ക്കായിരുന്നു താമസം.

ആത്മഹത്യചെയ്യുന്ന പൊലിസുകാരുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരികയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മദനകുമാറിന്റെ മരണം. പോലീസ് സേനയിലെ അംഗങ്ങള്‍ക്കിടയില്‍ ആത്മഹത്യാ മരണങ്ങള്‍ കൂടുതലായി തുടരുന്ന സാഹചര്യത്തില്‍, മാനസിക ആഘാതവും മറ്റ് പ്രശ്‌നങ്ങളും നേരിടുന്ന ഉദ്യോഗസ്ഥരെ സഹായിക്കാന്‍ ഒരു സപ്പോര്‍ട്ട് ഗ്രൂപ്പ് ആരംഭിക്കുന്നതിനുള്ള നടപടി എറണാകുളം റൂറല്‍ ഡിവിഷന്‍ അടുത്തായി ആരംഭിച്ചിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക