തിരുവനന്തപുരം: വെള്ളറടയിൽ വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ച ഒമ്പാതാം ക്ലാസുകാരി ഗർഭിണിയാണെന്ന് കണ്ടെത്തിയ സംഭവത്തിൽ പൊലീസുകാരൻ കസ്റ്റഡിയിൽ. ഇടുക്കി മറയൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മാരായമുട്ടം സ്വദേശി ദിലീപാണ് (44) പിടിയിലായത്.
|
ദിവസങ്ങൾക്കു മുമ്പ് പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോൾ ഗർഭിണിയാണെന്ന് ഡോക്ടർ കണ്ടെത്തുകയായിരുന്നു. പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു.
തുടർന്ന് പെൺകുട്ടി നൽകിയ മൊഴി പ്രകാരം ആര്യങ്കോട് പൊലീസ് കേസെടുത്ത് പ്രതിയെ മറയൂരിൽ നിന്ന് പിടികൂടുകയായിരുന്നു. ഇയാൾ പെൺകുട്ടിയുടെ അകന്ന ബന്ധുവാണെന്നു പൊലീസ് പറഞ്ഞു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





