പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടിൽ കടന്നുകയറി തമിഴ്നാട് സ്വദേശികളുടെ അനധികൃത പൂജ. നാരായണൻ സ്വാമി എന്നയാളുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് പൂജ നടത്തിയത്. മകരവിളക്ക് തെളിക്കുന്ന സ്ഥലമായ പൊന്നമ്പലമേട്, ശബരിമല സന്നിധാനത്തിന്റെ മൂലസ്ഥാനം എന്നാണ് വിശ്വാസം.
|
അതീവസുരക്ഷാ മേഖലയിലാണ് പൊന്നമ്പലമേട് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് നോക്കിയാൽ ശബരിമല സന്നിധാനം കാണാം. വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ പ്രദേശം. വനം വകുപ്പും പൊലീസും അറിയാതെ പൊന്നമ്പലമേട്ടിലേക്ക് ആർക്കും പ്രവേശിക്കാൻ ആകില്ലെന്നിരിക്കെയാണ് ഇവിടെ കടന്നുകയറി അനധികൃതമായി പൂജ നടത്തിയത്.
സംഭവത്തിൽ ദേവസ്വം മന്ത്രി അടിയന്തര റിപ്പോർട്ട് തേടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണറോട് ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർക്കാൻ മന്ത്രി നിർദേശിച്ചു. ദേവസ്വം ബോർഡ് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. വനം വകുപ്പും അന്വേഷണം ആരംഭിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





