13
Feb 2024
Fri
13 Feb 2024 Fri

പൂനം പാണ്ഡ്യെ അന്തരിച്ചു; ഞെട്ടിച്ച് വിടവാങ്ങല്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നെന്നും വിവാദങ്ങളില്‍ നിറഞ്ഞു നിന്ന നടിയും മോഡലുമായ പൂനം പാണ്ഡ്യെ ആരാധകരെ ഞെട്ടിച്ച് വിടവാങ്ങി. 32 വയസ്സായിരുന്നു. താരത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് സിനിമ മേഖലയെ ഞെട്ടിക്കുന്ന വാര്‍ത്ത വിവരം പങ്കുവെച്ചത്. സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധയായിരുന്ന നടി ഇന്ന് രാവിലെ മരണപ്പെട്ടുവെന്നാണ് ഇന്‍സ്റ്റഗ്രാമിലെ കുറിപ്പില്‍ വ്യക്തമാക്കുന്നത്. ഇന്ത്യ ടുഡേ, അടക്കമുള്ള ദേശീയ മാധ്യമങ്ങളും പൂനത്തിന്റെ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും ഇപ്പോഴും ഈ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ ആയിട്ടില്ല. 2013 ല്‍ പുറത്തിറങ്ങിയ നഷ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. കന്നട, ഹിന്ദി, തെലുഗ് ഭാഷകളിലായി പത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

അതേസമയം താരത്തിന്റെ മരണം സ്ഥിരീകരിച്ച് മാനേജരും, സഹപ്രവര്‍ത്തകരും അടങ്ങുന്ന ടീം ആണ് മാധ്യമങ്ങളെ കണ്ടതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നത്തെ പ്രഭാതം ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടുളവാക്കുന്ന ഒന്നാണ്. സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് ഞങ്ങളുടെ പ്രിയപ്പെട്ട പൂനത്തെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ അഗാധമായ ദുഃഖമുണ്ട്. അവളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും അവരുടെ ശുദ്ധമായ സ്‌നേഹവും ദയയും തിരിച്ചറിഞ്ഞു. ഈ ദുഃഖസമയത്ത്, ഞങ്ങള്‍ പങ്കുവെച്ച കുറിപ്പിലൂടെ അവളെ സ്‌നേഹപൂര്‍വ്വം നിങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് വാക്കുകള്‍ കിട്ടുന്നില്ല എന്നും ബന്ധുക്കള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

1991 മാര്‍ച്ച് 11 ന് കാണ്‍പൂരില്‍ ജനിച്ച പൂനം, 2013 ല്‍ പുറത്തിറങ്ങിയ നഷ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ഏഴോളം സിനിമകളിലും, ചുരുക്കം ടെലിവിഷന്‍ പരിപാടികളിലും ഭാഗമായ പൂനം ചൂടന്‍ ചിത്രങ്ങളും, ഇന്‍സ്റ്റാ റീലുകളും വഴിയാണ് പ്രശസ്തയായത്. ഒരിക്കല്‍ അവള്‍ കുളിമുറിയില്‍ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചോര്‍ത്തി ഇന്റര്‍നെറ്റില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.

Poonam Pandey dies of cervical cancer at the age of 32