17
Jun 2023
Mon
17 Jun 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: നടനും നര്‍ത്തകനും സംവിധായകനുമായ പ്രഭുദേവ 50ാം വയസ്സില്‍ പെണ്‍കുഞ്ഞിന്റെ അച്ഛനായി. രണ്ടാം ഭാര്യ ഹിമാനി സിങാണ് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. മൂന്ന് വര്‍ഷം മുമ്പാണ് പ്രഭുദേവ ഹിമാനി സിംഗിനെ വിവാഹം ചെയ്തത്. താന്‍ ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനായ വിവരം പ്രഭുദേവ തന്നെയാണ് പങ്കുവെച്ചത്. പ്രഭുദേവയുടേയും ഹിമാനിയുടേയും ആദ്യത്തെ കുഞ്ഞാണിത്. വളരെ സന്തോഷമുണ്ടെന്നും പൂര്‍ണനായെന്ന് തോന്നുന്നതായും പ്രഭുദേവ പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട ജോലികളെല്ലാം തത്ക്കാലം നിര്‍ത്തിവയ്ക്കുകയാണെന്നും കുറച്ചുനാള്‍ കുടുംബത്തിനൊപ്പം നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളി സംവിധായകന്‍ എസ്.ജെ സിനു ഒരുക്കുന്ന പേട്ട റാപ് ആണ് പ്രഭുദേവ നായകനായി അടുത്തിടെ പ്രഖ്യാപിച്ച ചിത്രം. റംലത്താണ് പ്രഭുദേവയുടെ ആദ്യഭാര്യ. വിശാല്‍, റിഷി രാഘവേന്ദ്ര ദേവ, ആദിത് ദേവ എന്നിങ്ങനെ മൂന്ന് ആണ്‍മക്കളായിരുന്നു ഈ ബന്ധത്തില്‍ പ്രഭുദേവയ്ക്കുള്ളത്. ഇതില്‍ വിശാല്‍ 2008-ല്‍ അന്തരിച്ചു. 2010-ലായിരുന്നു റംലത്തും പ്രഭുദേവയും വേര്‍പിരിഞ്ഞത്.തമിഴ് സൂപ്പര്‍ നടി നയന്‍താരയുമായി പ്രഭുദേവ ഏറെക്കാലം പ്രണയത്തിലായിരുന്നു.