04
Jun 2023
Wed
04 Jun 2023 Wed

കര്‍ണാടകയിലെ ബിജെപി യുവമോര്‍ച്ചാ നേതാവായിരുന്ന പ്രവീണ്‍ നട്ടാരുവിനെ വധിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മൂന്നു പേരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്. കേസില്‍ ഇനിയും പിടിയിലാവാനുള്ള അബ്ദുല്‍ നസീര്‍, അബ്ദുല്‍ റഹ്‌മാന്‍ എന്നിവരുടെ കൊഡക് ജില്ലയിലെ വീടുകളിലും ദക്ഷിണ കന്നഡ സ്വദേശി നൗഷാദിന്റെ വീട്ടിലുമാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. ഇവരുടെ വീടുകളില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ടുപോയി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2022 ജൂലൈ 26നാണ് ദക്ഷിണ കന്നഡയിലെ സുള്ളിയ താലൂക്കിലെ ബെല്ലാരി ഗ്രാമത്തില്‍ പ്രവീണ്‍ നട്ടാരു കൊല്ലപ്പെട്ട കേസില്‍ ആകെ 21 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതിപ്പട്ടികയിലുള്ളത്. പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടിയ കാരണങ്ങളില്‍ ആഭ്യന്തരമന്ത്രാലയം പ്രവീണ്‍ നട്ടാരു വധവും ഉയര്‍ത്തിക്കാട്ടിയിരുന്നു.

ഒളിവില്‍പോയ പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ഇവരെ പിടികൂടാന്‍ കഴിഞ്ഞില്ല. ഇതിനിടെയാണ് മൂന്നു പേരുടെ വീടുകളില്‍ റെയ്ഡ് നടത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക