പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായിട്ടുള്ള പ്രതിസന്ധി മറികടക്കാന്‍ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന സംസ്ഥാനങ്ങള്‍ ഒഴികെയുള്ള മുഖ്യമന്ത്രിമാരുമായാണ് നരേന്ദ്ര മോദി സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകളും പദ്ധതികളും വിലയിരുത്തുകയും ചര്‍ച്ച ചെയ്യുകയും ചെയ്തത്.
|
ഊര്‍ജ പ്രതിസന്ധിക്കിടെ കരിഞ്ചന്ത നടപടികള്‍ ഉണ്ടായാല്‍ ഇതിനെ നേരിടണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ഡിയോ സായി, തെലങ്കാന മുഖ്യമന്ത്രി സി എം രേവന്ത് റെഡ്ഡി, യുപി മുഖ്യമന്ത്രി ആദിത്യനാഥ്, ജമ്മു ആന്‍ഡ് കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി, ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേല്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
ഇസ്രായേലും യുഎസും ചേര്‍ന്ന് തുടക്കമിട്ട യുദ്ധത്തെ തുടര്‍ന്ന് ഇറാന് ഹോര്‍മുസ് കടലിടുക്ക് അടച്ചതാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ധന, പാചകവാതക പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്.





