ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിനിയോട് പ്രണയാഭ്യര്‍ഥന നടത്തിയ കോളജ് പ്രഫസറെ അടിച്ചോടിച്ചു. കര്‍ണാടകയിലെ തുംകുറിലെ ശ്രീ സിദ്ധാര്‍ഥ മെഡിക്കല്‍ കോളജിലാണ് സംഭവം. കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കോളജ്. സംഭവത്തില്‍ അധ്യാപകനായ അബ്ദുലിനെ സസ്പെന്‍ഡ് ചെയ്തു.
|
ബാച്ച് തനിക്കു നല്കുന്ന സ്നേഹം നിരസിക്കാനാവുന്നില്ലെന്നും നിങ്ങളുടെ ബാച്ചിലെ ഏറ്റവും പ്രധാനപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാളെ പ്രപ്പോസ് ച്യൊന് താന്‍ ഇഷ്ടപ്പെടുന്നുവെന്നും ബാച്ചിലെ ഏവര്‍ക്കും താന്‍ ചോക്കലേറ്റുകള്‍ വിതരണം ചെയ്യുമെന്നും മുഖവുര ചെയ്ത പ്രഫസര്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് വിദ്യാര്‍ഥിനിയോട് പറയുകയം ചെയ്തു.
പോഡിയത്തില്‍ നിന്നിറങ്ങിവന്ന പ്രഫസറെ വിദ്യാര്‍ഥി ചോദ്യം ചെയ്യുകയും പ്രിന്‍സിപ്പലിനോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ചോദ്യം ചെയ്യലിനിടെ വിദ്യാര്‍ഥിനി തന്നോട് പ്രണയം വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇതിന്റെ തെളിവ് തന്റെ കൈയിലുണ്ടെന്നും പ്രഫസര്‍ പറഞ്ഞു.
നീ ഐ ലൗ യു എന്ന് എന്നോട് പറഞ്ഞിട്ടില്ലേയെന്നും പ്രഫസര്‍ വിദ്യാര്‍ഥിനിയെ ചോദ്യം ചെയ്തു. എപ്പോഴാണ് താന്‍ പ്രണയം പറഞ്ഞതെന്ന് വിദ്യാര്‍ഥിനി ചോദിച്ചതോടെ സിസിടിവി ദൃശ്യം തെളിവുണ്ടെന്നായിരുന്നു അബ്ദുലിന്റെ മറുപടി. എന്നാലത് കാണിക്കാന്‍ വിദ്യാര്‍ഥിനി ആവശ്യപ്പെട്ടതോടെ നാളെ സംസാരിക്കാമെന്നായിരുന്നു പ്രഫസറുടെ നിലപാട്. തുടര്‍ന്നിയാള്‍ ക്ലാസ്മുറിയില്‍ നിന്നു പോവുകയും ചെയ്തു. വിവരമറിഞ്ഞ കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തുകയും അധ്യാപകനെ തടഞ്ഞുനിര്‍ത്തുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. വിദ്യാര്‍ഥിനി അധ്യാപകനെ ചെരിപ്പൂരിയും അടിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ പ്രഫസര്‍ കാറില്‍ കയറി കാംപസില്‍ നിന്ന് കടന്നുകളയുകയും ചെയ്തു.
ALSO READ: അബൂദബിയില്‍ മിസൈല്‍ അവശിഷ്ടം വീണ് ഇന്ത്യക്കാരനടക്കം രണ്ടുപേര്‍ മരിച്ചു





