23
Aug 2024
Tue
23 Aug 2024 Tue
Bangladesh protesters stormed Sheikh Haseena palace

ധാക്ക: വിദ്യാര്‍ത്ഥി-യുവജന പ്രക്ഷോഭത്തിന്റെ തീച്ചൂടില്‍ ഇന്ത്യയുടെ അയല്‍പക്കത്ത് മറ്റൊരു ഏകാധിപതി കൂടി വീണു.(Protesters encroached upon Sheikh Hasina’s bedroom; A repeat of what was seen in Sri Lanka)  2022 ജൂലൈയില്‍ ശ്രീലങ്കയില്‍ കണ്ടതിന്റെ തനിയാവര്‍ത്തനമാണ് ബംഗ്ലാദേശിലും തിങ്കളാഴ്ച്ചയുണ്ടായത്. ഇന്നലെ ആയിരക്കണക്കിന് പ്രക്ഷോഭകര്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ ധാക്കയിലെ ഔദ്യോഗിക വസതി കൈയേറി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അവരുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ ശൈഖ് മുജീബുറഹ്‌മാന്റെ പ്രതിമ ചുറ്റിക കൊണ്ട് അടിച്ചുതകര്‍ത്തു. സമാധാനം പാലിക്കാനുള്ള സൈനിക ഉത്തരവ് ലംഘിച്ചാണ് പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ അതിക്രമിച്ചുകയറിയത്. ഈ സമയം ശൈഖ് ഹസീന വസതിയിലുണ്ടായിരുന്നില്ല.

ഹസീനയുടെ വസതിയായ ഗാനഭബനില്‍ കടന്നുകയറിയ പ്രക്ഷോഭകര്‍ അവരുടെ കട്ടിലില്‍ കിടക്കുന്നതും വസ്ത്രങ്ങളും കസേരയും പാത്രങ്ങളും സാരികളും പരവതാനികളുമെല്ലാം കടത്തിക്കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

 

View this post on Instagram

 

A post shared by Newstaglive (@newstaglive)

അതീവസുരക്ഷാ മേഖലയായ പ്രധാനമന്ത്രിയുടെ വസതിയില്‍ പ്രക്ഷോഭകര്‍ കസേരകളില്‍ ഇരുന്ന് പുകവലിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ട്. തെരുവുകളിലും വലിയതോതില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറുകയാണ്.

വസ്ത്രങ്ങളും കസേരയും പാത്രങ്ങളും സാരികളും പരവതാനികളുമെല്ലാം കടത്തിക്കൊണ്ടുപോയി. വിലപിടിപ്പുള്ളതെല്ലാം കൈയില്‍ കൊള്ളാവുന്നത്ര ആഘോഷപൂര്‍വ്വം കൊണ്ടുപോവുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു.

സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ച പ്രക്ഷോഭകര്‍ ധന്‍മോണ്ടിയിലെയും ധാക്കയിലെയും അവാമി ലീഗിന്റെ ഓഫിസുകള്‍ക്ക് തീയിട്ടു. ബംഗ്ലദേശ് ആഭ്യന്തരമന്ത്രിയുടെയും സുപ്രീം കോടതി ജഡ്ജിയുടെയും വീടുകളും സമരക്കാര്‍ തീയിട്ടു.

ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാലിന്റെ തലസ്ഥാനത്തെ വസതിയും ആക്രമിക്കപ്പെട്ടു. ഇവിടെനിന്ന് പുക ഉയരുന്നത് കാണാമായിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടയിലാണ് നാടകീയ സംഭവവികാസങ്ങള്‍ അരങ്ങേറിയത്. ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ 14 പൊലീസുകാരടക്കം 101 പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയും ആറുപേര്‍ കൊല്ലപ്പെട്ടു.

ധാക്കയിലേക്കുള്ള ലോങ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പ്രതിഷേധക്കാര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ തിങ്കളാഴ്ച രാവിലെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. രാവിലെ മുതല്‍ പ്രതിഷേധക്കാര്‍ തലസ്ഥാനത്ത് ഒത്തുകൂടി. തെരുവുകളില്‍ സര്‍വസന്നാഹവുമായി പൊലീസും സൈന്യവും നിലയുറപ്പിച്ചിരുന്നു. പ്രതിഷേധക്കാരെ നേരിടാന്‍ അവാമി ലീഗ് പ്രവര്‍ത്തകര്‍ കൂടി രംഗത്തിറങ്ങിയതോടെയാണ് പിടിവിട്ട അക്രമസംഭവങ്ങളിലേക്ക് വഴിമാറിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക