22
May 2023
Sun
22 May 2023 Sun

പാരിസ്: ലയണല്‍ മെസ്സിയുടെ ഗോളില്‍ സ്ട്രാസ്ബര്‍ഗുമായി 1- 1 സമനില പാലിച്ചതോടെ പതിനൊന്നാം തവണയും പി.എസ്.ജി ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗ് ചാമ്പ്യന്മാരായി. യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകളില്‍ മെസ്സിയുടെ 496ാം ലീഗ് ഗോളാണ് ഇത്. ഇതോടെ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ റെക്കോര്‍ഡ് താരം മറികടന്നു. അമ്പത്തൊമ്പതാം മിനിറ്റില്‍ കീലിയന്‍ എംബാപ്പെയുടെ പാസില്‍ നിന്നാണ് മെസ്സി ഗോളടിച്ചത്. 79ാം മിനിറ്റില്‍ സ്ട്രാസ്ബര്‍ഗ് ഗോള്‍ മടക്കി. 10 തവണ കിരീടം നേടിയ സെയ്ന്റ് എറ്റിയേന്റെ റെക്കോര്‍ഡാണ് പി.എസ്.ജി തകര്‍ത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടാമതുള്ള ലെന്‍സിന് ഇനി ശേഷിക്കുന്ന മത്സരം വിജയിച്ചാലും പിഎസ്ജിക്ക് ഒപ്പം എത്താന്‍ ആവില്ല. ഒരു മത്സരം ഇനിയും ലീഗില്‍ ബാക്കിയിരിക്കെ ആണ് ഫ്രഞ്ച് ലീഗ് കിരീടം പിഎസ്ജി സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ലീഗിലടക്കം ബാക്കി ടൂര്‍ണമെന്റുകളില്‍ ഒക്കെ കാലിടറിയ പിഎസ്ജിക്ക് ഈ കിരീടം ആശ്വാസകരമാകും.

37 മത്സരങ്ങളില്‍ നിന്ന് 85 പോയന്റാണ് പിഎസ്ജിക്ക് ഉള്ളത്. രണ്ടാമതുള്ള ലെന്‍സിന് 81 പോയന്റും. പി എസ് ജിക്ക് ഇത് പതിനൊന്നാം ഫ്രഞ്ച് ലീഗ് കിരീടമാണ്. അവസാന പതിനൊന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ ആണ് ഇതില്‍ 9 ലീഗ് കിരീടവും. ഇതിനു മുമ്പ് 1985, 1993, 2012, 2013, 2014, 2015, 2017, 2018, 2019, 2021 സീസണുകളിലാണ് പിഎസ്ജി കിരീടം നേടിയത്.