വടക്കന്‍ ഗസയില്‍ മൂന്ന് ഇസ്രായേലി സൈനികരെ വധിച്ചതായി ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്. (Qassam Brigades says its fighters killed 3 Israeli soldiers in north Gaza) വടക്കന്‍ ഗസയിലെ ബൈത്ത് ലാഹിയയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇസ്രായേലി സൈന്യത്തിന് കനത്ത നാശം നേരിട്ടത്.
|
അബ്ബാസ് ഖിലാനി റൗണ്ടഎബൗട്ടിന് സമീപത്ത് വച്ചാണ് മൂന്ന് സയണിസ്റ്റ് സൈനികരെ പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ വെടിവച്ചു കൊന്നതെന്ന് ടെലഗ്രാമില്‍ പുറത്തുവിട്ട പ്രസ്താവനയില്‍ ഖസ്സാം ബ്രിഗേഡ് അറിയിച്ചു.
ബൈത്ത് ലാഹിയ, ജബലിയ, ബൈത്ത് ഹാനൂന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഒരു മാസത്തിലേറെയായി ഇസ്രായേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഭക്ഷണവും വെള്ളവും മരുന്നും നിഷേധിക്കപ്പെട്ട് ആയിരക്കണക്കിന് പേരാണ് ഇവിടെ കടുത്ത ദുരിതത്തില്‍ കഴിയുന്നത്.
ഈ വര്‍ഷം ഒക്ടോബര്‍ 5 മുതല്‍ 2000ലേറെ ഫലസ്തീനികളാണ് ഇവിടെ കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും പ്രായം കൂടിയവരുമാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





