ദോഹ: തുർക്കി-സിറിയ ഭൂകമ്പദുരിതാശ്വാസത്തിനായി ഖത്തർ ടി.വി യിൽ നടത്തിയ മണിക്കൂറുകൾ മാത്രം നീണ്ടു നിന്ന ടെലിഫോൺ പരിപാടിയിലേക്ക് ഖത്തരികളിൽ സംഭാവന ചെയ്തത് 168 ദശലക്ഷം റിയാൽ(3,80,78,54,139 രൂപ). ഖത്തർ അമീർ ശൈഖ് തമീം 50 ദശലക്ഷം റിയാൽ നൽകി.
|
ഖത്തർ ചാരിറ്റബിൾ അതോറിറ്റി, ഖത്തർ മീഡിയ കോർപറേഷൻ, ഖത്തർ റെഡ് ക്രെസെന്റ്, ഖത്തർ ചാരിറ്റി എന്നിവർ സംയുക്തമായാണ് കാംപയ്ൻ നടത്തിയത്. മൊത്തം 168,015,836 റിയാൽ സമാഹരിച്ചു. ഗവണ്മെന്റ് സ്ഥാപനങ്ങൾ, വ്യക്തികൾ, ബാങ്കുകൾ, കമ്പനികൾ എന്നിവരെല്ലാം ഉദാരമായി സംഭാവന നൽകി. ഇസ് ലാമികകാര്യ മന്ത്രാലയം പത്തു ദശലക്ഷവും ഖത്തർ നാഷണൽ ബാങ്ക് 10 ദശലക്ഷം റിയാലും നൽകി.
റൗദ ബിൻത് ഫഹദ് എന്ന കുട്ടി 20 ലക്ഷം റിയാൽ നൽകി. പേര് വെളിപ്പെടുത്താത്ത മറ്റൊരു വ്യക്തി 15 ലക്ഷം റിയാൽ നൽകി. ഖത്തറിലെ തുർക്കി അംബാസിഡർ പതിനായിരം റിയാൽ നൽകി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





