20
Jun 2023
Sat
20 Jun 2023 Sat

രാഹുല്‍ ഗാന്ധി കൊല്ലപ്പെട്ട അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ ലാദനപ്പോലെ താടി വളര്‍ത്തുകയാണെന്നും താടി വളര്‍ത്തിയതുകൊണ്ട് ഒരാള്‍ക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയാവാനാവില്ലെന്നും ബിജെപിയുടെ ബിഹാര്‍ അധ്യക്ഷന്‍ സാമ്രാട്ട് ചൗധരി. ബിഹാറിലെ അരാരിയ ജില്ലയില്‍ പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ബിജെപി അധ്യക്ഷന്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉസാമ ബിന്‍ലാദനെപ്പോലെ താടി വളര്‍ത്തിയ രാഹുലല്‍ ചിന്തിക്കുന്നത് തനിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ ആവാമെന്നാണെന്നും ചൗധരി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായാണ് രാഹുല്‍ ഗാന്ധി താടി വളര്‍ത്തിയിരുന്നത്. യാത്ര അവസാനിച്ച ശേഷം അദ്ദേഹം താടി കളയുകയും ചെയ്തിരുന്നു.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജ്യത്തുടനീളം പോയിട്ട് താനാണ് ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്നു പറയുകയാണ്. നിതീഷ് കുമാറാണോ പ്രധാനമന്ത്രി ? ചൗധരി പ്രവര്‍ത്തകരോട് ചോദിച്ചു. അയാളുടെ മനോനില തെറ്റിയതാണോ? എന്നും ചൗധരി പരിഹസിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രതിപക്ഷ ഐക്യമുണ്ടാക്കുന്നതിനായി ജെഡിയു അധ്യക്ഷന്‍ കൂടിയായ നിതീഷ് കുമാര്‍ ഈ മാസമാദ്യം പാട്‌നയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചതിനെ ഉദ്ദേശിച്ചായിരുന്നു ചൗധരിയുടെ പരിഹാസം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക