20
Jun 2023
Fri
20 Jun 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഷിങ്ടണ്‍: മുസ്‌ലിം ലീഗ് മതേതര പാര്‍ട്ടിയാണെന്നും അതില്‍ സംശയം പ്രകടിപ്പിക്കുന്നത് ലീഗിനെ അറിയാത്തവരാണെന്നും രാഹുല്‍ ഗാന്ധി. യു.എസ് സന്ദര്‍ശനത്തിനിടെ നടത്തിയ വാര്‍ത്താസമ്മളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് രാഹുല്‍ ഇങ്ങനെ പറഞ്ഞത്.

മുസ്‌ലിം ലീഗ് തികച്ചും മതേതര പാര്‍ട്ടിയാണ്, അതില്‍ മതേതരമല്ലാത്തതായി ഒന്നുമില്ല. ലീഗിനെക്കുറിച്ച് പഠിക്കാത്തവരാണ് പാര്‍ട്ടിയുടെ മതേതരത്വത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസും മുസ്ലിംലീഗുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് രാഹുലിന്റെ ഉത്തരം.

പ്രതിപക്ഷം ഒറ്റക്കെട്ടാണ്. കോണ്‍ഗ്രസ് എല്ലാ പ്രതിപക്ഷ പാര്‍ട്ടിയുമായി പതിവായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഒരുപാട് നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. പ്രതിപക്ഷത്തോടൊപ്പം ഞങ്ങളും മത്സരിക്കുന്ന ഇടങ്ങളുണ്ട്. അതുകൊണ്ട് തെന്ന ചില വിട്ടുവീഴ്ചകള്‍ ആവശ്യമാണ്. ഇത് സങ്കീര്‍ണ്ണമായ ചര്‍ച്ചയാണ്. എന്നിരുന്നാലും കേന്ദ്രത്തില്‍ ബിജെപിക്കെതിരായ ഒരു മഹാ പ്രതിപക്ഷ സഖ്യം രൂപപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്’-രാഹുല്‍ പറഞ്ഞു.