08
Jan 2024
Wed
08 Jan 2024 Wed

പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ട് എടുത്ത കേസുകളിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ മോചിതനായി. വിവിധ കേസുകളിൽ ഉപാധികളോടെ ജാമ്യം ലഭിച്ചതിനെ തുടർന്ന് മോചിതനായ രാഹുലിനെ സ്വീകരിക്കാൻ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ്, സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി, ഷാഫി പറമ്പിൽ എംഎൽഎ, പി സി വിഷ്ണുനാഥ് എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയിരുന്നു. ഒൻപതുദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ പുറത്തിറങ്ങിത്. ജയിലിനു പുറത്ത് വൻ വരവേൽപ്പാണ് യൂത്ത് കോൺ​ഗ്രസ് നേതാക്കളും പ്രവർത്തകരും രാഹുലിനായി ഒരുക്കിയിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

50000 രൂപയുടെ ബോണ്ട് അല്ലെങ്കിൽ രണ്ടുപേരുടെ ആൾജാമ്യം, പൊതുമുതൽ നശിപ്പിച്ചതിന് 1360 രൂപ കെട്ടിവയ്ക്കണം. ആറ് ആഴ്ചകളിൽ എല്ലാ തിങ്കളാഴ്ചകളിലും പൊലീസ് ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളിലാണ് തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക