കൊച്ചി:ഒളിവില്‍ കഴിയുന്ന മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ കണ്ടെത്താന്‍ സ്ഥാപനത്തിന്റെ കൊച്ചി ഓഫിസിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് റെയ്ഡ്. ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും കീഴടങ്ങാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഷാജന്‍ സ്‌കറിയ കീഴടങ്ങിയില്ല.
|
ഇതേ തുടര്‍ന്നാണ് ഇന്നു രാവിലെ മുതല്‍ കണ്ണൂര്‍, വയനാട്, കാസര്‍കോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളില മറുനാടന്‍ മലയാളി ജീവനക്കാരുടെ വീടുകളില്‍ റെയ്ഡ് തുടങ്ങിയത്.
വ്യാജവാര്‍ത്ത നല്‍കി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി വി ശ്രീനിജിന്‍ എംഎല്‍എയുടെ പരാതിയിലാണ് ഷാജന്‍ സ്‌കറിയയ്‌ക്കെതിരേ കേസെടുത്തിരുന്നത്. പട്ടികജാതി അതിക്രമം തടയല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് ഷാജനെതിരെ കേസെടുത്തത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





