04
Dec 2025
Mon
04 Dec 2025 Mon
rajasthan malayali student death

കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശിയായ വിദ്യാര്‍ഥിനി രാജസ്ഥാനില്‍ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍. കാവിന്മൂല മിടാവിലോട് പാര്‍വതി നിവാസില്‍ പൂജയെയാണ് (23) മരിച്ചനിലയില്‍ കണ്ടെത്തിയത്. രാജസ്ഥാന്‍ ശ്രീഗംഗാനഗര്‍ ഗവ. വെറ്ററിനറി കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു.

whatsapp രാജസ്ഥാനില്‍ മലയാളി വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

28 ന് രാത്രിയാണ് കോളജ് ഹോസ്റ്റലില്‍ വച്ച് പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തെന്ന വിവരം നാട്ടില്‍ ലഭിച്ചത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം തിങ്കളാഴ്ച രാവിലെ പയ്യാമ്പലത്ത് സംസ്‌കരിച്ചു. അമ്മ: സിന്ധു (എഇഎസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അഞ്ചരക്കണ്ടി) അച്ഛന്‍: വസന്തന്‍ (ഓട്ടോ ഡ്രൈവര്‍, കൊല്ലന്‍ചിറ). ഇവരുടെ ഏക മകളാണ് പൂജ.