24
Feb 2026
Tue
24 Feb 2026 Tue
rapper vedan marriage today

 Rapper Vedan marriage റാപ്പര്‍ വേടന്‍ ഇന്ന് വിവാഹിതനാവുന്നു. എഴുത്തുകാരി നവമി ലതയാണ് വധു. ഇന്ന് വീട്ടില്‍ വച്ചാണ് രജിസ്റ്റര്‍ വിവാഹം. രജിസ്ട്രാര്‍ ഓഫീസിലെ തിരക്കും അസൗകര്യവും പരിഗണിച്ചാണ് വീട്ടില്‍ വച്ച് രജിസ്‌ട്രേഷന്‍ നടത്താന്‍ തീരുമാനിച്ചത്. തന്നെ പിന്തുണച്ചവരും സഹായിച്ചവരുമായ പലരെയും വിവാഹത്തിന് ക്ഷണിക്കാന്‍ പറ്റിയില്ലെന്നും പ്രാര്‍ഥനയില്‍ ഉണ്ടാവണമെന്നും വേടന്‍ വീഡിയോ സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തദ്ദേശ സ്വയം ഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂരില്‍ സര്‍ക്കാര്‍ നടത്തുന്ന ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ വേദിയില്‍ വച്ച് വേടന്‍ വിവാഹക്കാര്യം പ്രഖ്യാപിച്ചിരുന്നു. ഫെസ്റ്റിവലില്‍ വേടന്റെ പ്രോഗ്രാമും ഉണ്ടായിരുന്നു. വേദിയില്‍ വെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം ആദ്യം അറിയിച്ചത്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ഫിലിം അവാര്‍ഡ് ലഭിച്ച വേടനെ എം വി ഗോവിന്ദന്‍ പൊന്നാട അണിയിച്ച് ആദരിച്ചിരുന്നു, തുടര്‍ന്ന് സംസാരിക്കവേയാണ് വേടന്റെ വിവാഹക്കാര്യം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പങ്കുവെച്ചത്.

തുടര്‍ന്ന് മറുപടി പ്രസംഗത്തില്‍ വിവാഹക്കാര്യം വേടനും സ്ഥിരീകരിച്ചു. മാഷ് പറഞ്ഞതുപോലെ ഇരുപത്തിനാലാം തിയ്യതി ഞാന്‍ രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍ പോവുകയാണ്. എന്റെ കല്യാണമാണ് എന്നാണ് വേടന്‍ പറഞ്ഞത്.

എഴുത്തുകാരിയാണ് വേടന്റെ വധു നവമി. ഏറെക്കാലം പ്രണയത്തിലാണ് ഇരുവരും. 2025ല്‍ പുറത്തിറക്കിയ മോണലോവ എന്ന പാട്ട് തന്റെ കാമുകിക്ക് വേണ്ടി എഴുതിയതാണെന്ന് നേരത്തെ വേടന്‍ വെളിപ്പെടുത്തിയിരുന്നു. പൊതുവേദിയില്‍ വേടനൊപ്പം നവോമിയും എത്താറുണ്ട്.

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ഫിലിം അവാര്‍ഡ് സ്വീകരിക്കാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ നവമി ലതയും കൂടെയുണ്ടായിരുന്നു. അന്ന് വേടനൊപ്പം എടുത്ത ഒരു ഫോട്ടോയ്ക്ക് പൊണ്ടാട്ടി എന്നായിരുന്നു ക്യാപ്ഷന്‍ എഴുതിയിരുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയിലെ കുതന്ത്രം എന്ന ഗാനത്തിലാണ് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേടനു ലഭിച്ചത്.