21
May 2025
Mon
21 May 2025 Mon
Rapper Vedan requests fans to not follow his bad habits

ഇടുക്കി: തന്റെ ദുശ്ശീലങ്ങളില്‍ ഇന്‍ഫ്ളുവന്‍സ് ആവരുതെന്ന് ആരാധകരോട് അഭ്യര്‍ഥിച്ച് റാപ്പര്‍ വേടന്‍. കേരള സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇടുക്കി വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന ദിവസത്തെ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു വേടന്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തനിക്ക് പറഞ്ഞുതരാന്‍ ആളുണ്ടായിരുന്നില്ലെന്നും ഒറ്റയ്ക്കാണ് വളര്‍ന്നതെന്നും പറഞ്ഞ വേടന്‍ താന്‍ തിരുത്തുമെന്നും വ്യക്തമാക്കി. പഠിക്കൂ, അധികാരം കൈയിലെടുക്കൂ, ജനങ്ങള്‍ക്ക് വേണ്ടി പോരാടൂ എന്ന സന്ദേശവും വേടന്‍ നല്‍കി. താന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല. പൊതുസ്വത്താണ്. ജനങ്ങള്‍ക്കും ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനും നന്ദിയുണ്ടെന്നും വേടന്‍ പറഞ്ഞു.

കഞ്ചാവ് കൈവശം വച്ച കേസില്‍ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ വേടനു വേണ്ടിയൊരുക്കിയ പരിപാടി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഈ പരിപാടിയാണ് സര്‍ക്കാര്‍ തിങ്കളാഴ്ച വീണ്ടും നടത്തിയത്. കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുക്കുകയും ഇതു പിന്നീട് പുലിപ്പല്ല് മാലയിലേക്ക് എത്തിച്ച് വേടനെതിരേ കടുത്ത വകുപ്പുകള്‍ ചുമത്തുകയുമായിരുന്നു വനംവകുപ്പ് ചെയ്തത്. എന്നാല്‍ വേടന് കോടതി ജാമ്യം നല്‍കുകയും വേടനെതിരായ നടപടിക്കെതിരേ വന്‍തോതില്‍ വിമര്‍ശനമുയരുകയും ചെയ്തിരുന്നു.

ALSO READ: വനംവകുപ്പിന്റെ വാദങ്ങള്‍ തള്ളി; പുലിപ്പല്ല് കേസില്‍ വേടന് ജാമ്യം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക