16
Jul 2024
Fri
16 Jul 2024 Fri
Rashida Talib Hold Ups War Criminal Sign During Netanyahu Speech

യു.എസ് കോണ്‍ഗ്രസില്‍ നെതന്യാഹു പ്രസംഗിക്കുമ്പോള്‍ War criminal ബോര്‍ഡുമായി റാഷിദ താലിബ്| Rashida Talib Hold Ups War Criminal Sign During Netanyahu Speech

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

വാഷിങ്ടണ്‍: ഫലസ്തീനില്‍ കൂട്ടക്കൊല തുടരുന്നതിനിടെ യു.എസ് സന്ദര്‍ശനത്തിനെത്തിയ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എസ് പാര്‍ലമെന്റായ കോണ്‍ഗ്രസിനുള്ളിലും പുറത്തും നേരിട്ടത് കനത്ത പ്രതിഷേധം. കോണ്‍ഗ്രസില്‍ നെതന്യാഹു പ്രസംഗിക്കുമ്പോള്‍ പുറത്ത് ആയിരങ്ങള്‍ തടിച്ചുകൂടുകയും ജോ ബൈഡന്‍ ഭരണകൂടത്തിനും ഇസ്‌റാഈലിനുമെതിരേ മുദ്രാവാക്യങ്ങള്‍ വിളിക്കുകയുംചെയ്തു. ഫലസ്തീനികള്‍ ധരിക്കാറുള്ള പരമ്പരാഗത കഫിയ ഉള്‍പ്പെടെ ധരിച്ചും വംശഹത്യാവിരുദ്ധ പ്ലക്കാര്‍ഡുകള്‍ കൈയിലേന്തിയുമാണ് പ്രക്ഷോഭകര്‍ ഒത്തുകൂടിയത്. ഫലസ്തീന്‍ പതാകയും പ്രക്ഷോഭകരില്‍ കാണാമായിരുന്നു.

നെതന്യാഹു സംയുക്തസഭയില്‍ പ്രസംഗിക്കുന്നതിനിടെ ‘യുദ്ധക്കുറ്റവാളി’ ബോര്‍ഡുമായി യു.എസ് കോണ്‍ഗ്രസ് അംഗം റാഷിദ താലിബ് ബോര്‍ഡും ഉയര്‍ത്തി ‘യുദ്ധ കുറ്റവാളി, ‘വംശഹത്യാ കുറ്റവാളി’ (War criminal, Guilty of genocide) എന്നിങ്ങനെ എഴുതിയ കറുത്ത ബോര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് മൗനപ്രതിഷേധം അറിയിച്ചു. കഫിയ ധരിച്ചായിരുന്നു മിഷിഗണില്‍നിന്നുള്ള ഡമോക്രാറ്റ് ജനപ്രതിനിധി റാഷിദ യു.എസ് കോണ്‍ഗ്രസിലെത്തിയത്. നെതന്യാഹുവിനെതിരായ പോസ്റ്ററുകള്‍ പിടിച്ച് റാഷിദ സഭയിലിരിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലായി.

ഇസ്‌റാഈലിലെ വര്‍ണ്ണവിവേചന സര്‍ക്കാര്‍ ഫലസ്തീനികളെ വംശഹത്യക്ക് ഇരയാക്കുന്നു. ഇസ്‌റാഈലിനെതിരേ പ്രതിഷേധിക്കാന്‍ തങ്ങളുടെ അവകാശങ്ങള്‍ കൃത്യമായി ഉപയോഗിക്കുന്നവരെയെല്ലാം ഞാന്‍ പിന്തുണയ്ക്കുന്നു- അവര്‍ ട്വീറ്റ്‌ചെയ്തു.

തീരദേശവാസികള്‍ വരുംദിവസങ്ങളിലെ ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക| Fishing banned North Kerala Lakshadweep Karnataka coast

യു.എസിലെ ഏക ഫലസ്തീന്‍- അമേരിക്കന്‍ വനിത പ്രതിനിധിയും കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ രണ്ട് മുസ്‌ലിം സ്ത്രീകളില്‍ ഒരാളുമാണ് റാഷിദ.

Rashida Tlaib

കോണ്‍ഗ്രസിനെ അഭിസംബോധനചെയ്യവെ വെടിനിര്‍ത്തലിനെക്കുറിച്ചും നെതന്യാഹു മൗനംപാലിച്ചു. ഹമാസിനുമേല്‍ സമ്പൂര്‍ണവിജയം നേടും വരെ യുദ്ധം തുടരുമെന്ന് പറഞ്ഞ നെതന്യാഹു, ഇറാന്‍ ഉപയോഗിക്കുന്ന വിഡ്ഡികളാണ് പ്രക്ഷോഭരംഗത്തുള്ളതെന്നും സ്വവര്‍ഗാനുരാഗികളെ ക്രെയിനില്‍ തൂക്കിയിടുകയും തല മറക്കാത്തതിന്റെ പേരില്‍ സ്ത്രീകളെ കൊല്ലുകയും ചെയ്യുന്ന ഇറാനിലെ സ്വേച്ഛാധിപതികള്‍ അവരെ പ്രശംസിക്കുന്നുണ്ടെന്നും ആക്ഷേപിച്ചു.

വൈസ് പ്രസിഡന്റ് കമലാഹാരിസ് ഉള്‍പ്പെടെയുള്ള ഡമോക്രാറ്റ് അംഗങ്ങള്‍ നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്‌കരിച്ചു. ഡെമോക്രാറ്റിക് അംഗങ്ങളായ അയന്ന പ്രസ്‌ലി(മസാച്യുസെറ്റ്‌സ്), ഗ്രെഗ് കാസര്‍ (ടെക്‌സസ്), പ്രമീള ജയപാല്‍ (വാഷിംഗ്ടണ്‍), കോറി ബുഷ്(മിസോറി) തുടങ്ങിയ അംഗങ്ങളാണ് ബഹിഷ്‌കരിച്ചത്.

Rashida Talib Hold Ups War Criminal Sign During Netanyahu Speech