07
Oct 2023
Sat
07 Oct 2023 Sat

ലബ്‌നാനു നേരെയും ഇസ്രായേല്‍ മിസൈലാക്രമണം. റോയിട്ടേഴ്‌സ് വീഡിയോ ജേണലിസ്റ്റ് കൊല്ലപ്പെട്ടു. ആറു മാധ്യമപ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. റോയിട്ടേഴ്‌സ് വീഡിയോ ജേണലിസ്റ്റ് ഇസ്സാം അബ്ദുല്ലയാണ് കൊല്ലപ്പെട്ടത്. അല്‍ജസീറ, എഎഫ്പി തുടങ്ങിയ അന്താരാഷ്ട്ര മാധ്യമസ്ഥാപനങ്ങളിലെ ജേണലിസ്റ്റുകള്‍ക്കാണ് പരിക്കേറ്റത്. ഇസ്രായേല്‍-ഫലസ്തീന്‍ യുദ്ധം ലബനീസ്-ഇസ്രായേല്‍ അതിര്‍ത്തിയില്‍ നിന്ന് റിപോര്‍ട്ട് ചെയ്യുമ്പോഴായിരുന്നു ഇവര്‍ക്കു നേരെ മിസൈലാക്രമണമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക