16
May 2023
Tue
16 May 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ആരാധകന്റെ ബൈക്കില്‍ കയറി ഷൂട്ടിങ് ലൊക്കേഷനിലെത്തിയ അമിതാഭ് ബച്ചനെതിരെ മുംബൈ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഇത് സംബന്ധിച്ച കാര്യം ട്വീറ്റ് ചെയ്തത്. ആരെന്ന് പോലും അറിയാത്ത ആരാധകന്‍ നന്ദി പറഞ്ഞു കൊണ്ടായിരുന്നു ബച്ചന്റെ പോസ്റ്റ്. നെറ്റിസണ്‍സ് ഇതിനെ എതിര്‍ക്കുകയും മുംബൈ പൊലീസിനെ ടാഗ് ചെയ്ത് ചിത്രം പങ്കുവെയ്ക്കുകയുമായിരുന്നു. ‘ഞങ്ങള്‍ ഇത് ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ചിട്ടുണ്ട്’, എന്നായിരുന്നു ട്വീറ്റിനോട് പൊലീസ് പ്രതികരിച്ചത്. അതേസമയം, ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും സമാനമായ നടപടി നേരിടുകയാണ്.ഹെല്‍മെറ്റില്ലാതെ താരം ഒരു യാത്രികനൊപ്പം ബൈക്കിനു പിന്നിലിരുന്നു പോകുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ അനുഷ്‌കയ്‌ക്കെതിരെയും മുംബൈ പൊലീസ് രംഗത്തുണ്ട്.