27
Feb 2026
Fri
27 Feb 2026 Fri
umrah pilgrims death riyadh

സൗദി അറേബ്യയില്‍ ഉംറ തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് പ്രവാസി മലയാളികള്‍ മരിച്ചു. ഹോത്ത ബനീ തമീമില്‍ താമസിക്കുന്ന പത്തനാപുരം സ്വദേശിനി ഷീബ, ഉംറ ഗ്രൂപ്പ് അമീറും നിലമ്പൂര്‍ സ്വദേശിയുമായ ഇസ്മായില്‍ എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഇവര്‍ സഞ്ചരിച്ച ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം നഷ്ടമായി എതിര്‍വശത്തെ റോഡില്‍ ഇടിച്ചുമറിയുകയായിരുന്നു. റിയാദില്‍ നിന്ന് 500 കിലോമീറ്ററോളം ദൂരെയുള്ള ഹോത്ത ബനീ തമീം – മക്ക റോഡിലെ മഹ്ലൂമിയ എന്ന വിജനമായ പ്രദേശത്ത് വെച്ചാണ് അപകടം നടന്നത്.

umar pilgrims death riyadh accident

പരിക്കേറ്റ 18 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇതില്‍ എട്ടുപേര്‍ മലയാളികളാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ വയനാട് വെള്ളമുണ്ട സ്വദേശി ഹാരിസിനെ വിദഗ്ധ ചികിത്സയ്ക്കായി ത്വാഇഫ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.