14
Feb 2026
Thu
14 Feb 2026 Thu
5 dies after bus rammed in to a birthday party

സൗദി അറേബ്യയില്‍ ഉംറ തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് രണ്ടു മലയാളികള്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്ക്. പത്തനാപുരം കുണ്ടയം സ്വദേശിനി ഷീബ(42), നിലമ്പൂര്‍ സ്വദേശി ഇസ്മാഈല്‍ നിസാമി (48) എന്നിവരാണ് മരിച്ചത്. റിയാദില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെ ഹോത്ത ബനീ തമീം -മക്ക റോഡിലെ മഹ്ലൂമിയ എന്ന് സ്ഥലത്തായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെ ഹോത്ത ബനീ തമീമില്‍ നിന്ന് തീര്‍ത്ഥാടകരുമായി പുറപ്പെട്ട ബസ് ബ്രേക്കിന് തകരാര്‍ സംഭവിച്ചതിന് പിന്നാലെ വര്‍ക്ക് ഷോപ്പില്‍ കയറ്റി അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇതിന് ശേഷം യാത്ര തുടരുന്നതിനിടെ മഹ്ലൂമിയയില്‍വെച്ച് ബസ്സിന്റെ പിന്‍വശത്തെ രണ്ട് ടയറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ ബസ് എതിര്‍ദിശയിലുള്ള റോഡിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു.

ഷീബയും ഇസ്മാഈലും സംഭവ സ്ഥലത്തുതന്നെ മരിച്ചു. മലയാളികള്‍ക്ക് പുറമെ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ബംഗ്ലാദേശില്‍ നിന്നുള്ളവരും ബസ്സിലുണ്ടായിരുന്നു. പരിക്കേറ്റവര്‍ ചികില്‍സയിലാണ്.

ALSO READ: ആര്‍ ശ്രീലേഖയ്‌ക്കെതിരേ പോക്‌സോ കേസ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക